തിരുവനന്തപുരം: വികസന കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കണ്ണൂര്‍ ജില്ലയിലെ എംഎല്‍എ മാരുടെ യോഗത്തില്‍ പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട വികസനാവശ്യങ്ങള്‍ ഉന്നയിച്ചു.
താലൂക്ക് ആസ്ഥാനമായി ഇരിട്ടിയിലേക്ക് വിവിധ പഞ്ചായത്തുകളിൽ നിന്നും എത്തിച്ചേരാനുള്ള ഇരിട്ടി-പേരാവൂർ-നെടുംപോയിൽ റോഡ്, മാടത്തിൽ എടൂർ കീഴ്പ്പള്ളി-ആറളം ഫാം -കാക്കയങ്ങാട് റോഡ്, ഇരിട്ടി - ഉളിക്കൽ മാട്ടറ കാലാങ്കി എന്നീ റോഡുകൾ വീതികൂട്ടി ബിഎം & ബിസി ചെയ്യുക . പ്രസ്തുത റോഡുകൾ 10 വർഷത്തിലധികമായി നവീകരണം നടത്തിയിട്ട്.
2017 ലെ ഉത്തരവ് പ്രകാരം പ്രഖ്യാപിച്ച മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ സ്ഥലമെടുപ്പ് പ്രവർത്തിപ്പോലും ഇതുവരെ പൂർത്തിയായില്ല. സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ വേണ്ടത് ചെയ്യേണ്ടതാണ്.
ആറളം ഫാം തൊഴിലാളികൾക്കുള്ള ശമ്പള കുടിശ്ശിക 11 കോടി രൂപ നിലവിലുണ്ട്. ആയത് നാൽകാനുള്ള സാഹചര്യം ഉണ്ടാകണം.
400 കെ വി വൈദ്യുതി ലൈൻ കടന്നു പോകുന്ന പ്രദേശത്തെ കർഷകർക്കും സ്ഥലം ഉടമകൾക്കും നൽകേണ്ട അർഹമായ നഷ്ടപരിഹാര തുകയിൽ വേണ്ട തീരുമാനം ഇതുവരെ ഉണ്ടായില്ല . കെ എസ് ഇ ബി നൽകാമെന്ന് പ്രഖ്യാപിച്ച തുക തീർത്തും അപര്യാപ്തമാണ്. നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സര്ക്കാർ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.
വന്യമൃഗ ശല്ല്യം തടയുന്നതിന് ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കുമ്പോൾ തന്നെ ഫോറെസ്റ്റിനോട് ചേർന്നിട്ടുള്ള മറ്റ് പ്രദേശങ്ങളിലും സംരക്ഷണവേലി നിർമ്മിക്കുകയും, കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കർണ്ണാടക സർക്കാരുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുകയും ചെയ്യുക.
അമ്പായത്തോട്-44 മൈല്‍ ചുരരഹിത പാത നിർമ്മിക്കുന്നതിനുള്ള ഫോറസ്റ്റ് ക്ലിയർനെസ്സ് ലഭ്യമാക്കാൻവേണ്ട നടപടികൾ സ്വീകരിക്കുക
പട്ടിക വർഗ്ഗ നഗറുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക.
ജലജീവൻ പദ്ധതി യുടെ പെപ്പ് ലൈൻ ഇടുന്നതിലുള്ള കാലതാമസം പരിഹരിക്കുകയും, ഇതിനായി പൊട്ടിപ്പൊളിച്ച റോഡുകൾ അടിയന്തിരമായി നവീകരിക്കുക .
പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി യൂണിറ്റ് തുടരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
പ്രവർത്തി പൂർത്തീകരിച്ച കീഴ്പ്പളി സിഎച്ച്സി യിലെ ഡയാലിസിസ് സെന്ററിന് പ്രവർത്തന അനുമതി നല്കുക.
പഴശ്ശി വിനോദ സഞ്ചാര പദ്ധതി നവീകരിക്കുകയും, ഇരിട്ടി ആസ്ഥാനമായി വിനോദ സഞ്ചാര ഹബ്ബ് ആരംഭിക്കുകയും ചെയ്യുക.
പേരാവൂർ ജിമ്മി ജോർജ്ജ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കുക.
ഇരിട്ടിയിൽ കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കുക.
2022 ലെ പൂളക്കുറ്റി ഉരുൾപൊട്ടലിൽ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുക.
ഇരിട്ടി പോലീസ് സ്റ്റേഷൻ കെട്ടിടവും, ക്വാർട്ടേഴ്സും പുനർനിർമ്മിക്കുക.
തുടങ്ങിയവ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട വികസന ആവശ്യങ്ങളാണെന്ന്എം എല്‍ എ പറഞ്ഞു.
വിമാനത്താവള റോഡിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും,ആറളം ഫാം തൊഴിലാളികളുടെ വേതനം നല്‍കുന്നതിനും, വന്യ മൃഗ ശല്ല്യം തടയുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റു കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Chief Minister's meeting to discuss development. Sunny Joseph MLA raised 15 demands.